കൊണ്ടോട്ടി: സ്ത്രീ പീഡന കേസില്‍ പ്രതിയായ യുവാവ് ക്ഷേത്രപൂജാരിയായി ഒളിവില്‍ കഴിയവെ കൊണ്ടോട്ടി പോലീസ് പിടികൂടി. തിരുവനന്തപുരം കീഴാലൂര്‍ വിനീഷ് നാരായണന് ആണ് അറസ്റ്റിലായത്.
ഒളവട്ടൂര്‍ കൊരണ്ടിപ്പറമ്പ് വളയംകുളം ദേവീ ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്ത് വരികയായിരുന്നു. കൊണ്ടോട്ടി പൊലിസ് അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് തിരുവനന്തപുരം മാറനെല്ലൂര്‍ പൊലിസിന് കൈമാറിയതായി കൊണ്ടോട്ടി ഡിവൈഎസ്പി അറിയിച്ചു. ഇയാളുടെ പെരുമാറ്റത്തിൽ പലരും നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.