കൊണ്ടോട്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി, വേങ്ങര , വള്ളിക്കുന്ന് എന്നീ അഞ്ച് മണ്ഡലത്തിലെ ഭാരവാഹികൾക്ക് പഠന ക്ലാസ് നടന്നു.
അറുപതോളം യൂണിറ്റുകളിലെ പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ എന്നിവരേ ഉൾപെടുത്തി ഉണർവ് 2022 എന്ന പേരിലായിരുന്നു പഠനക്ലാസ്. ട്രൈനർ അഡ്വക്കറ്റ് ദിനേഷ് വാര്യർ ക്ലാസ്സെടുത്തു.
ജില്ലാ ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് പൂക്കോട്ടുംപാടം യോഗം ഉൽഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡൻ്റ് പിടിഎസ് മുസ്സു അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് കളപ്പാടൻ, ബഷീർ കാടാംപുഴ, നിവിൽ, ഇബ്രാഹിം , പ്രകാശ്, വിനോദ് പി.മേനോൻ ,കണിയാടത്ത് ബഷീർ, വിജയൻ മായപ്പ, ബെസ്റ്റ് മുസതഫ, ഹക്കീം ചങ്കരത്ത്, മലബാർ ബാവ ,സിബി വയലിൻ, ശാദി മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു