മലപ്പുറം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 7.40നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം മലപ്പുറത്തും നിലമ്പൂരിലെ വീട്ടിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം നാളെ രാവിലെ 9ന് മുക്കട്ട വലിയ ജുമാ മസ്ജിദിൽ നടക്കും. ആര്യാടൻ ഉണ്ണീന്റേയും കദിയുമ്മയുടെയും ഒൻപത് മക്കളിൽ രണ്ടാമനാണ് ആര്യാടൻ മുഹമ്മദ്. 1935 മേയ് 15നായിരുന്നു ജനനം. സംസ്ഥാന മുൻ വൈദ്യുതി മന്ത്രിയാണ് ആര്യാടൻ മുഹമ്മദ്.
