തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ഇതൊരു ചരിത്രമാണ്. സർവകലാശാല യുടെ അത്രതന്നെ കാലം ഇല്ലാതിരുന്ന പുതിയ കാഴ്ച. സെക്യൂരിറ്റി സ്റ്റാഫ് ആയി ഇനി വനിതകളും. പരീക്ഷാഭവന്‍, ടാഗോര്‍ നികേതന്‍, ഭരണകാര്യാലയം, വനിതാ ഹോസ്റ്റല്‍, പ്രവേശന കവാടം തുടങ്ങിയ പ്രധാന ഇടങ്ങളിൽ 25 പേരെയാണ് ദിവസവേതന അടിസ്ഥാനത്തിൽ നിയോഗിച്ചിരിക്കുന്നത്.
രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് സേവനം. സര്‍വകലാശാലാ രൂപീകൃതമായി അരനൂറ്റാണ്ടിന് ശേഷമാണ് വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമം നടപ്പിലായത്. ജീവനക്കാരും വിദ്യാര്‍ഥികളുമടക്കം കാമ്പസില്‍ 75 ശതമാനത്തോളം വനിതകളാണ് ഉള്ളത്.
കാലങ്ങളായുള്ള ആവശ്യമായിരുന്നു വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമനം.