കരുവാങ്കല്ല് നെക്റ്റ് സ്കൂൾ വിദ്യാർത്ഥികളാണ് വലിയ പൂന്തോട്ടമൊരുക്കിയത്.
കൊണ്ടോട്ടി കരുവാങ്കല്ല് നെക്റ്റ് സ്കൂൾ വിദ്യാർത്ഥികളാണ് ഓണത്തോടനുബന്ധിച്ച് വലിയ പൂന്തോട്ടമൊരുക്കിയത്.നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് ഈ വർഷത്തെ തനത് പ്രവർത്തനത്തിൽ ഉൾപെടുത്തി സ്കൂളിലെ ഒരു ഏക്കറോളം വരുന്ന സ്ഥലത്താണ് ഓണ പൂകൃഷി നടത്തിയത്.
പള്ളിക്കൽ കൃഷിഭവന്റെ സഹകരണത്തോടു കൂടി മികച്ച ഉൽപാദന ശേഷിയുള്ള രണ്ടായിരത്തോളം ചെണ്ടുമല്ലി തൈകളായിരുന്നു വച്ച് പിടിപ്പിച്ചത്.നിലമൊരുക്കൽ, തൈകൾ നടൽ, വളം ചേർക്കൽ , പരിപാലനം തുടങ്ങിയ ഓരോ ഘട്ടങ്ങളും സ്കൂളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പൂർണ്ണ പങ്കാളിത്തമുണ്ട്.
സ്കൂളിലെ ഓണാഘോഷങ്ങളോടനുബന്ധിച്ച് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വിളവെടുപ്പ് നിർവ്വഹിച്ചു.നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ എൻ. പ്രീതയുടെ നേതൃത്വത്തിലാണ് കൃഷി.
കഴിഞ്ഞ വർഷം കേരള സർക്കാർ കൃഷി വകുപ്പിന്റെ പ്രൊജക്റ്റ് അടിസ്ഥാനത്തിലുള്ള സ്കൂൾ പച്ചക്കറി തോട്ടം പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിലെ തരിശായി കിടന്നിരുന്ന ഒരേക്കർ സ്ഥലത്ത് സ്കൂൾ പരിസ്ഥിതി ക്ലബ്ബ് നാട്ടുപച്ച ജൈവ പച്ചക്കറി കൃഷി ചെയ്ത് നല്ല വിളവെടുപ്പ് നടത്തിയിരുന്നു.
അതേ സ്ഥലത്താണ് ഈ വർഷം ഓണ പൂകൃഷി ഒരുക്കിയത്. കൃഷി ഭവൻ, കുടുംബശ്രീ എന്നിവയുടെ ഓണ ചന്തകളിലും പ്രാദേശിക പൂ കച്ചവടക്കാർക്കും എത്തിച്ചു നൽകി പൂ വിപണനത്തിനത്തിനു നേതൃത്വം നൽകുന്നത് സ്കൂൾ കൊമേഴ്സ് വിദ്യാർത്ഥികളാണ്.
പ്രാദേശിക കർഷകരുടെ കൂട്ടായ്മകൾ രൂപീകരിച്ച്, കൃഷി അറിവുകളും അനുഭവങ്ങളും പുതു തലമുറകൾക്ക് പകർന്നു നൽകാനുള്ള തുടർ പ്രവർത്തനങ്ങൾക്ക് നെക്റ്റ് കമ്മ്യൂണിറ്റി സ്കൂൾ പദ്ധതികൾ ആവിഷ്കരിച്ച് വരികയാണ്.