കൊണ്ടോട്ടി: പൂക്കച്ചവടം മുതൽ വസ്ത്ര വിപണി വരെ സജീവമായ ഓണക്കാലമാണ് ഇത്തവണ. പല വസ്തുക്കൾക്കും വിലവവർധന ഉണ്ടായെങ്കിലും ആഘോഷത്തിന് മാറ്റു കുറയുന്നില്ല. വിദ്യാലയങ്ങൾ മുതൽ വീടുകൾ വരെ ഓണാഘോഷം കെങ്കേമമായതോടെ അതു വിപണിയെയും ഗുണകരമായി ബാധിച്ചു. കോവിഡ് പ്രതിസന്ധികളെല്ലാം മറികടന്നെത്തിയ ഓണം ഇത്തവണ സന്തോഷത്തോടെ നാടാകെ ആഘോഷിക്കുകയാണ്. നല്ല കച്ചവടമെത്തിയെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ശാദി മുസ്തഫ പറഞ്ഞു.
പഴം പച്ചക്കറികൾക്ക് വില അൽപം കൂടിയ സിസൺ ആണിത്. എങ്കിലും പഴം, പച്ചക്കറി വിപണി സജീവമാണ്.
ഇക്കുറി നാട്ടിൽ പലയിടത്തും പൂ കൃഷി കൂടുതലായി നടന്നിരുന്നു. അതിനു പുറമേയാണ് മറുനാട്ടിൽ നിന്നുള്ള പൂക്കളുടെ ഇറക്കുമതി. ഇവയ്ക്കെല്ലാം നല്ല വിപണിയാണ് ഇത്തവണ കിട്ടിയതെന്ന് പൂ കച്ചവടക്കാരും പറയുന്നു.