പുളിക്കൽ: മഹാരാഷ്ട്രയിൽ വെച്ച് നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ കേരള ടീമിൽ ഒളവട്ടൂർ എച്ച് ഐ ഒ ഹയർസെക്കണ്ടറി സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ അംഗങ്ങളായി.
അണ്ടർ 17 ടീമിൽ ഇടം നേടിയ പത്താം ക്ലാസ്സ് വിദ്യാർത്ഥി എം മുഹമ്മദ് ഷാഫി, അണ്ടർ 13 ടീമിൽ ഇടം നേടിയ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ടി മുഹമ്മദ് ഇജാസ് എന്നിവരാണ് സ്കൂളിന് അഭിമാനകരമായ നേട്ടം കൈവരിച്ചത്.
മങ്ങാട്ടുമുറി സ്വദേശികളായ എം അബ്ദുൽ മജീദിന്റെയും മൈമൂനയുടെയും മകനാണ് മുഹമ്മദ് ഷാഫി.
തോണികല്ല്പാറ സ്വദേശികളായ ടി ഷിഹാബുദീന്റെയും സൗദയുടെയും മകനാണ് മുഹമ്മദ് ഇജാസ്. കായികാധ്യാപകൻ ടി.പി. അബ്ദുൽ ഗഫൂർ, വടംവലി പരിശീലകരായ എം.എൻ ബാവ, കെ.സൽമാനുൽ ഫാരിസ് എന്നിവരുടെ കീഴിലാണ് ഇരുവരും പരിശീലനം നേടുന്നത്.