കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനം വിലയിരുത്തുന്നതിനായി എത്തിയ വിദഗ്ധ സംഘം ചർച്ചകൾക്ക് ശേഷം കരിപ്പൂരിൽ നിന്നു മടങ്ങി.
റൺവേ റീ കാർപറ്റിങ് ജോലികൾ പരമാവധി വേഗത്തിൽ ആരംഭിക്കാൻ തീരുമാനിച്ചു. റൺവേ അനുബന്ധ വികസനത്തിനായി പതിനാലര ഏക്കർ ഏറ്റെടുക്കുന്നുണ്ട്. സ്ഥലം ഏറ്റെടുക്കൽ ഡിസംബറിനകം പൂർത്തിയാക്കാമെന്നു സംസ്ഥാന സർക്കാർ അറിയിച്ചതിനാൽ, തുടർ നടപടി വേഗത്തിലാക്കും.
എയർപോർട്ട് അതോറിറ്റിയുടെ വികസന വിഭാഗം എക്സിക്യൂട്ടീവ് ഡയറ്ക്ടർ സജീവ് ജിൻദാലിന്റെ നേതൃത്വത്തിൽ എൻജിനീയറിങ് വിഭാഗം ജനറൽ മാനേജർ ഈശ്വരപ്പ, ഇലക്ട്രിക്കൽ വിഭാഗം ജനറൽ മാനേജർ പ്രേം പ്രസാദ് എന്നിവരാണു വിശദ പരിശോധനയ്ക്കായി
വിമാനത്താവളത്തിലെത്തിയത്.
റൺവേ, സുരക്ഷാ പ്രദേശമായ റിസ്, റൺവേ ചുറ്റു റോഡ് തുടങ്ങിയവ സംഘം സന്ദർശിച്ചു. വിമാനക്കമ്പനി അധികൃതരുമായും വിവിധ വകുപ്പു മേധാവികളുമായും സംഘം ചർച്ച നടത്തി.