കൊണ്ടോട്ടി: അയ്യങ്കാളി ജന്മദിനത്തോടനുബന്ധിച്ച് ദലിത് സമുദായ മുന്നണി മലപ്പുറം ജില്ലാ കമ്മിറ്റി കൊണ്ടോട്ടിയിൽ അനുസ്മരണ പരിപാടി നടത്തി.
ജയന്തി ആഘോഷം സംസ്ഥാന ചെയർമാൻ സണ്ണി എം. കപ്പിക്കാട് ഉദ്ഘാടനം ചെയ്തു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികവു തെളിയിച്ചവരെയും കായികം ഉൾപ്പെടെ വിവിധ മേഖലകളിൽ നേട്ടമുണ്ടാക്കിയവരെയും ചടങ്ങിൽ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന് ആധ്യക്ഷ്യം വഹിച്ചു.
താലൂക്ക് സെക്രട്ടറി ഷാജി ബംഗ്ലാൻ, മണികണ്ഠൻ കാട്ടാമ്പള്ളി, ഓർനൈസിങ് സെക്രട്ടറി വി.കെ.സുകു, വൈസ് പ്രസിഡന്റ് മണികണ്ഠൻ മാറഞ്ചേരി, ജില്ലാ സെക്രട്ടറി ഡോ.ഉണ്ണി ചേലേമ്പ്ര, ജില്ലാ ജോയിന്റ് സെക്രട്ടറി വേലായധൻ പുളിക്കൽ, താലൂക്ക് പ്രസിഡന്റ് പറമ്പൻ സ്വാമി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നാരായണൻ കോഴിക്കോട്, അനീഷ് നിലമ്പൂർ, ശങ്കരൻ കുറുമ്പത്തൂർ, അനീഷ് മലപ്പുറം, കെ.എം.സുബ്രഹ്മണ്യൻ മലാട്ടിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.