കൊണ്ടിട്ടി: രാത്രി കോഴിക്കൂട്ടിൽ നിന്നു നാടൻ കോഴികളെ കാണാതാകുന്നത് പതിവായപ്പോൾ വീട്ടുടമ ഉറക്കമൊഴിച്ചു സിസിടിവിയും നോക്കിയിരുന്നു. മോഷ്ടാവിനെ കണ്ടെത്തിയപ്പോൾ ഉടൻ വീട്ടുമുറ്റത്ത് കെണിയൊരുക്കി. വൈകാതെ, രണ്ടു കാട്ടു പൂച്ചകൾ കൂട്ടിലായി. കൊണ്ടോട്ടി ഒമാനൂരിൽ ആണ് സംഭവം.
വീട്ടുമുറ്റത്തെ കോഴിക്കൂട് തകർത്ത് തുടർച്ചയായി കോഴികളെ കാണാതാകുന്നതു പതിവായപ്പോൾ വീട്ടുടമ സ്ഥാപിച്ച കെണിയിൽ കുടുങ്ങിയത് രണ്ടു കാട്ടുപൂച്ചകൾ.
ഓമാനൂരിൽ ചെത്തുപാലത്തിങ്ങൽ എം.കെ.നജീബ് ആണ് കെണിയൊരുക്കിയത്. ആദ്യം സിസിടിവിയിൽ മോഷ്ടാവിനെ നിരീക്ഷിച്ച ശേഷം കൂടു സ്ഥാപിച്ചത്.
കാട്ടുപൂച്ചയാണെന്നറിഞ്ഞപ്പോൾ അതനുസരിച്ചുള്ള കൂട് സ്ഥാപിച്ചു. വ്യത്യസ്ത ദിവസങ്ങളിലായി രണ്ടു കാട്ടുപൂച്ചകൾ കുടുങ്ങി. രണ്ടും നിലമ്പൂർ വനംവകുപ്പധികൃതർക്കു കൈമാറി. മുൻപും പലതവണ കൂട് പൊളിച്ച് കോഴികളെ കൊണ്ടുപോയിട്ടുണ്ടെന്ന് നജീബ് പറഞ്ഞു.