കൊണ്ടോട്ടി: ബസ്സ്റ്റാൻഡിന് എതിർവശത്തെ കെട്ടിടത്തിൽ ആണ് തിങ്കളാഴ്ച വൈകിട്ട് ആറരയോടെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന് നാലാം നിലയിൽ കൂട്ടിയിട്ടിരുന്ന വേസ്റ്റിന് തീപിടിച്ചതാണ് കാരണമെന്നാണ് നിഗമനം.
വിവരമറിഞ്ഞ് മലപ്പുറം ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റ് എത്തിയാണ് തീ പൂർണമായും അണച്ചത്. മുസ്ലിയാരങ്ങാടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 4 നില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായത്.
ഉടൻ ഓടിക്കൂടിയ നാട്ടുകാരും കടകളിലെ ജീവനക്കാരും ചേർന്നാണ് തീ പടരാതെ നിയന്ത്രണ വിധേയമാക്കിയത്. തിരക്കേറിയ കൊണ്ടോട്ടി നഗര മധ്യത്തിലെ വ്യാപാര സമുച്ചയത്തിന്റെ അപകടം നീങ്ങിയത് തലനാരിഴക്കാണ്. കൊണ്ടോട്ടി പോലീസ്, താലൂക്ക് ദുരന്ത നിവാരണ സേന, നാട്ടുകാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ എം.എച്ച് മുഹമ്മദലി, കെ. സിയാദ്, വി. അബ്ദുൽ മുനീർ, സി. പി.അൻവർ, ടി.ജാബിർ, കെ. സി മുഹമ്മദ് ഫാരിസ്, കെ.സുധീഷ്, കെ. ടി മുഹമ്മദ് സാലിഹ്, ടി.കൃഷ്ണകുമാർ, ഉണ്ണികൃഷ്ണൻ,സിവിൽ ഡിഫൻസ് അംഗം ശിഹാബുദ്ദീൻ എന്നിവർ നേതൃത്വം നൽകി.