കരിപ്പൂർ ഹജ്ജ് ഹൌസ് ഏരിയ പൗരസമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും വിവിധ മേഘലകളിൽ സേവനമർപ്പിച്ചവരെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. ബിസ്മി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ നൗഷാദ് മംഗലത്ത് അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി നഗരസഭ കൗൺസിലർ വീരാൻ കുട്ടി കോട്ട ഉത്ഘാടനം ചെയ്ത ചടങ്ങിൽ രക്ഷാധികാരി ചെമ്പൻ ജലാൽ ലഹരിവിരുദ്ധ സന്ദേശം നൽകി.
കൗൺസിലർ പി.പി. റഹ്മത്തുള്ള, റിയാസ് മുക്കോളി, സതീഷ് ചന്ദ്രൻ, കെ കെ റസാഖ് മാസ്റ്റർ,
ഇ എം സിദ്ദിഖ്, കോപിലാൻ അബു ഹാജി,
ഹകീം ചുള്ളിയൻ, ഇല്യാസ് എർത്താലി,
കെ ടി ശിഹാബുദ്ധീൻ, പുലാശ്ശേരി മുഹമ്മദ് കുട്ടി,
കോപ്പിലാൻ മൊയ്ദീൻ ഹാജി, കൊടമ്പാടൻ ബഷീർ എന്നിവർ സംസാരിച്ചു.
കോപ്പിലാൻ മൊയ്തീൻ ഹാജി, ബഷീർ കൊടമ്പാടൻ എന്നിവരെ ആദരിച്ചു. 37 വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു. കായിക മേഖലകളിൽ കഴിവ് തെളിയിച്ച 3 സംസ്ഥാന തല ചാമ്പ്യന്മാർ ഉൾപ്പെടെയുള്ളവർക്ക് പുരസ്കാരങ്ങൾ നൽകി. യോഗത്തിൽ കെ ഹാജറ മോട്ടിവേഷൻ ക്ലാസും, റഹ്മത്തുള്ള മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞയും നൽകി. അഷ്റഫ് പറക്കുത്ത് സ്വാഗതവും
രാജേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള പ്രമുഖരും വിദ്യാർത്ഥികളും യോഗത്തിൽ പങ്കെടുത്തു.