Local News

വിശപ്പില്ലാത്ത ബ്ലോക്ക് പഞ്ചായത്താകാൻ പുതിയ പദ്ധതിയുമായി കൊണ്ടോട്ടി

കൊണ്ടോട്ടി: ബ്ലോക്ക് പരിധിയിലെ ഹോട്ടല്‍, റസ്റ്റോറന്‍റ് ഉടമകളുടെയും , ഉദാര മനസ്കരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഏതെങ്കിലും കാരണ ത്താല്‍ ഒരു നേരത്തെ വിശപ്പടക്കാന്‍ കഴിയാ ത്തവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താ ക്കള്‍.

വിശന്നിരിക്കുന്നവര്‍ക്ക് ഒരു നേരമെങ്കിലും ഭക്ഷണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


ബ്ലോക്ക് പ്രദേശത്തെ ഓരോ അങ്ങാടിയിലും ഒരു ഹോട്ടലെങ്കിലും പദ്ധതിയില്‍ പങ്കാളിയാകും. ഓരോ അങ്ങാടിയിലും ടോക്കണ്‍ നൽകുന്നതിന് പ്രത്യേകം കൌണ്ടറുകള്‍ ഏര്‍ പ്പെടുത്തും. സാധാരണ ഊണിന്റെ വിലയുടെ 50 ശതമാനം ബ്ലോക്ക് പഞ്ചായത്ത് ഹോട്ടലിന് നൽകും. മാസത്തിലോ ആഴ്ചയിലോ കൂപ്പണു കള്‍ തിരികെവാങ്ങി എണ്ണത്തിനനുസരിച്ചാകും തുക നൽകുക.

വാർത്ത കാണാൻ

ഇതോടൊപ്പം ഈ പദ്ധതിയി ലേക്ക് സംഭാവന നിക്ഷേപിക്കുന്നതിന് വിശപ്പ് ശമന പദ്ധതി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചാ യത്ത് എന്ന പേരില്‍ സംഭാവനപ്പെട്ടികൾ ഹോട്ടലുകളില്‍ സ്ഥാപിക്കും.

പദ്ധതിയുടെ ഉദ്ഘാടനം 20ന് ജില്ലാ കളക്ടർ കെ. പ്രേംകുമാർ നിർവ്വഹി ക്കും. വൈകുന്നേരം മൂന്ന് മണിക്ക് പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടി യിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി ഷെജിനി ഉണ്ണി അദ്ധ്യക്ഷയാവും. ത്രിതല പഞ്ചാ യത്ത് പ്രതിനിധികൾ,ഹോട്ടൽ ആന്റ് റസ്റ്റാറന്‍റ്, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

പ്രസിഡന്റ് വി.പി.ഷെജിനിഉണ്ണി, വൈസ്പ്രസിഡണ്ട് എ.കെ അബ്ദുറഹ്മാൻ ,
സ്റ്റാൻ്റിങ് കമ്മിറ്റി അധ്യക്ഷരായ
വി.പി അബ്ദു ഷുക്കൂർ ,കെ.ടി റസീന ടീച്ചർ,
സെക്രട്ടറി വിനോദ് പട്ടാളത്തിൽ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ എം.പി രാജേഷ്
എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button