കൊണ്ടോട്ടി : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കൊണ്ടോട്ടി ഡേയ്സ്മാൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ കായിക വിനോദ പരിപാടികൾ സംഘടിപ്പിച്ചു. ആരോഗ്യമുള്ള തലമുറകളിലൂടെ ആരോഗ്യമുള്ള രാഷ്ട്രത്തെ പുനർ നിർമ്മിക്കുക എന്ന സന്ദേശവുമായി ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികൾക്കാണു തുടക്കമായത്.
അസ്ഥിരോഗ ചികിത്സയിൽ പ്രശസ്തരായ ഡൈസ്മേൻ ആശുപത്രിയുടെ ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക പരിപാടികൾ ജംഷഡ്പൂർ FC താരം മുഹമ്മദ് ഉവൈസ് നിർവ്വഹിച്ചു.
ഡോക്ടർ അർഷദ് ദേശീയ പതാക ഉയർത്തി , മോഹനൻ മാസ്റ്റർ പരിപാടികൾ നിയന്ത്രിച്ചു. പൊടുവണ്ണിപ്പറമ്പൻ വീരാൻ കുട്ടി മെമ്മോറിയൽ ട്രസ്റ്റ് രക്ഷാധികാരി നഫീസ ടീച്ചർ, സലാം പി.പി , അസീസ് എ.കെ എന്നിവർ സംബന്ധിച്ചു. റജി മാത്യു സ്വാഗതവും ഷിജു നന്ദിയും രേഖപ്പെടുത്തി. മുഹമ്മദ് ഉവൈസ് സമ്മാനദാനം നിർവഹിച്ചു.