കൊണ്ടോട്ടി: നഗരസഭാ ചെയർപേഴ്സൺ സി.ടി.ഫാത്തിമത്ത് സുഹ്റാബിയുടെ മൊബൈൽ ഫോണിലേക്കു വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു . മന്ത്രിയുടെ ഓഫിസിൽനിന്നാണെന്നു പരിചയപ്പെടുത്തിയാണു വിളിച്ചത്. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷിച്ചത്.
കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ ഭീഷണിപ്പെടുത്തിയെന്നാണു പരാതി. തിരിച്ചു വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മന്ത്രിയുടെ ഓഫിസിൽനിന്ന് അത്തരം ഫോൺ വിളിച്ചിട്ടില്ല എന്നു ബോധ്യമായിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു, കൊണ്ടോട്ടി ഡിവൈഎസ്പിക്കു പരാതി നൽകി.