AIR ONE BUSINESS DESK
കൊണ്ടോട്ടി : കല്യാണ മേളത്തിന്റെ കാഴ്ചകൾ ആയിരുന്നു കഴിഞ്ഞ ദിവസം കൊണ്ടോട്ടി മിസ് വേൾഡ് എന്ന സ്‌ഥാപനത്തിൽ കണ്ടത്. കരങ്ങളിൽ മൈലാഞ്ചി മൊഞ്ചിന്റെ ഒരുക്കങ്ങൾ…
കൂടി നിൽക്കുന്നവർക്കെല്ലാം സന്തോഷമുഖങ്ങൾ… അവരാരും മണവാട്ടിമാരായിരുന്നില്ല, അവിടെ മംഗള കർമങ്ങളും ആയിരുന്നില്ല.
മൈലാഞ്ചി മൊഞ്ചിന്റെ മലബാറിൻ തനിമ വിളിച്ചോതുന്ന മെഹന്തി ഫെസ്റ്റ് ആയിരുന്നു വേദി.
കൊണ്ടോട്ടിയിലെ മിസ് വേൾഡ് ഫാൻസി, കോസ്മെറ്റിക്‌സ് സ്ഥാപനം നടത്തിയ മെഹന്തി ഫെസ്റ്റ് കാഴ്ചക്കാർക്കും ആവേശക്കാഴ്ച്ചയായി.
കൊണ്ടോട്ടി പോലീസ് സ്റ്റേഷന് സമീപം ROSE ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന MISS WORLD ഫാൻസി, ഫുട്‍വെയർ, കോസ്‌മെറ്റിക്സ് & ഇന്നർ വെയർ സ്ഥാപനം സംഘടിപ്പിച്ച മെഹെന്തി & ഫോട്ടോ കോണ്ടെസ്റ്റിൽ മത്സരാർത്ഥികൾ വ്യത്യസ്തത കൊണ്ടു കാഴ്ചയൊരുക്കി.
പ്രശസ്ത യൂട്യൂബർ പി.പി. മിൻഷ ഉത്ഘാടനം നിർവ്വഹിച്ചു.
സാദിഖ് എറിയാടന്റെ സംഗീത സന്ധ്യയും അരങ്ങേറി. സാഖിറ മത്സരം നിയന്ത്രിച്ചു. ഉടമ മുസവ്വിർ, സഫ, നിസാർ എന്നിവർ നേതൃത്വം നൽകി. ഇ. കെ.വഹിബ മഞ്ചേരി ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ഹസീനയും മൂന്നാം സ്ഥാനം റാബിയ സജീറും കരസ്ഥമാക്കി. മത്സരം വീക്ഷിക്കാനും ഒട്ടേറെ പേർ മിസ് വേൾഡിൽ എത്തിയിരുന്നു.
BUSINESS DESK