കൊണ്ടോട്ടി: മൊറയൂരിൽ എക്സൈസിന്റെ വൻ ലഹരി വേട്ട. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 75 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. മൊറയൂർ സ്വദേശികളായ മുക്കണ്ണൻ കീരങ്ങാട്ടുതൊടി ഉബൈദുല്ല, കിരങ്ങാട്ടു പുറായ അബ്ദു റഹ്മാൻ, സീനത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് ഇവരെ വലയിലാക്കിയത്. ഉബൈദുല്ലയുടെ ഇരുചക്ര വാഹനത്തിൽനിന്നും അബ്‌ദുദുറഹിമാന്റെ വീട്ടിൽ നിന്നും വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന കാറിൽ നിന്നുമാണു ലഹരി വസ്തുക്കൾ കണ്ടെടുത്തത്. ഉത്തര മേഖല എക്സൈസ് കമ്മീഷണർ സ്‌ക്വാഡ്, മലപ്പുറം എക്സൈസ് ഇന്റലിജൻസ്, എൻഫോസ്മെന്റ് സ്ക്വാഡ്, എക്സൈസ് റേഞ്ച് എന്നിവർ ചേർ ന്നാണു പരിശോധന നടത്തിയത്.
എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗങ്ങളായ എക്സ്സൈസ് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് ഷഫീഖ് പി കെ,ഷിജുമോൻ ടി,പ്രിവന്റീവ് ഓഫീസർ പ്രദീപ് കുമാർ,സിവിൽ എക്സ്സൈസ് ഓഫീസർമാരായ അഖിൽ ദാസ് ഇ,അരുൺ കുമാർ കെ എസ്,മലപ്പുറം എക്സ്സൈസ് റൈഞ്ച് ഇൻസ്‌പെക്ടർ ഷിജു ഇ ടി, പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ നാസർ ഒ,പ്രാശാന്ത് പി,സിവിൽ എക്സ്സൈസ് ഓഫീസർമാരായ റെജിലാൽ പി,പ്രിയേഷ് എം,രജീഷ് കെ വി,വനിത സിവിൽ എക്സ്സൈസ് ഓഫീസർ വിനിത ഏൽ, മലപ്പുറം സ്‌ക്വാഡിലെ സിവിൽ എക്സ്സൈസ് ഓഫീസർമാരായ മുഹമ്മദാലി, സജിപോൾ, അച്യുതൻ, ഷബീർ മലപ്പുറം ഇന്റലിജിൻസ് പ്രിവന്റീവ് ഓഫീസർ ലതീഷ് പി നിലമ്പുർ റൈഞ്ച് സിവിൽ എക്സ്സൈസ് റൈഞ്ച് ഓഫീസിലെ ഷംനസ് സി ടി,മഞ്ചേരി സർക്കിൾ ഓഫീസിലെ സിവിൽ എക്സ് സൈസ് ഓഫീസർ അക്ഷയ് സി ടി എന്നിവരടങ്ങിയ ടീം ആണ് കേസ് കണ്ടെടുത്തത്.