Local News

മഴ നനഞ്ഞ് ചെളി പുരണ്ട് മഡ് ഫുട്ബോൾ മാമാങ്കവുമായി വിദ്യാർത്ഥികൾ. കൊണ്ടോട്ടി ഗവ. കോളജിന്റെയും ചെറിയാപറമ്പ് യംഗ് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന മത്സരം ആവേശമായി
……

കൊണ്ടോട്ടി: മൺസൂൺ ടൂറിസം പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടോട്ടി ഗവ. ആർട്ട്സ് ആന്റ് സയൻസ് കോളേജിലെ ടൂറിസം ആന്റ് ഹോട്ടൽ മാനേജ്മെന്റ് വിഭാഗം, ഫിസിക്കൽ എഡുക്കേഷൻ വിഭാഗം എന്നിവ സംയുക്തമായി മഡ് ഫുട്‌ബോൾ നടത്തി. ചെറിയാപറമ്പ് യംഗ് ചാലഞ്ചേഴ്സ് ക്ലബുമായി സഹകരിച്ച് ചെറിയാപറമ്പിലെ പാടത്താണ് ഫുട്ബോൾ മേള നടത്തിയത്.


കോളേജ് വിദ്യാർത്ഥികൾ , പൂർവ്വ വിദ്യാർത്ഥികൾ, വിവിധ ക്ലബുകൾ എന്നിവരുടെ എട്ട് ടീമുകളാണ് മൽസരത്തിൽ പങ്കെടുത്തത് . അരീക്കോട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗഫൂർ ഹാജി ഉദ്ഘാടനം ചെയ്തു

വാർത്ത കാണാൻ


പ്രിൻസിപ്പൽ ഡോ. അബ്ദുസ്സലാം കണ്ണിയൻ അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി മുൻ താരം വൈ. പി. മുഹമ്മദ് ഷരീഫ് മുഖ്യാതിഥിയായി പങ്കെടുത്തു.
യംഗ് ചാലഞ്ചേഴ്സ് എഫ്. സി ചെറിയ പറമ്പ് ജേതാക്കളായി.അഡോൺ എഫ്.സി എടവണ്ണപ്പാറ റണ്ണേർസുമായി .ചീക്കോട് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി. നസീമ വിജയി കൾക്ക് ട്രോഫികൾ സമ്മാനിച്ചു . വൈസ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ലതീഫ്. വി , അധ്യാപകരായ മൊയ്തീൻ കുട്ടി കല്ലറ, അർഷക് കെ, എബിൻ കെ.ഐ, മുജീബു റഹിമാൻ, റഷ ബഷീർ എന്നിവർ സംസാരിച്ചു. യംഗ് ചലഞ്ചേഴ്സ് ക്ലബ്ബ് ഭാരവാഹികളായ സാദിഖ് , മുഹമ്മദ് ഷിഫിൻ പി.കെ , ഷഫീഖ് പി.കെ ,വിദ്യാർത്ഥികളായ ജിഫിൻ, ഷബീബ്, അബ്ഷിർ, അബ്ദു റഹീം
എന്നിവർ മൽസരം നിയന്ത്രിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button