മൊറയൂർ: ഒഴുകൂർ അയ്യപ്പൻ കാവ് നാഗത്താൻ കാവ് ക്ഷേത്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് പിതൃതർപ്പണം വിപുലമായ രീതിയിൽ നടന്നു.
ഒഴുകൂർ അയ്യപ്പൻ കുളത്തിനു സമീപം രാവിലെ 5.30 ന് ആരംഭിച്ച ചടങ്ങുകൾക്ക് തൃക്ലയൂർ മാനോജ് കാർമികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി പാലാട്ട് നാരായണൻ നമ്പൂതിരി പൂജാദികർമ്മങ്ങൾക്ക് നേതൃത്വം നൽകി.
ബലികർച്ചങ്ങൾക്കുശേഷം അന്നദാനവുമുണ്ടായി.
ക്ഷേത്രം സെക്രട്ടറി ആർ.കെ.ദാസ്, പ്രസിഡണ്ട് ശ്രീകുമാർ ,ട്രഷറർ പി.കെ ജനാർദ്ദനൻ , ദേവസ്വം സെക്രട്ടറി കെ.ജയകൃഷ്ണൻ , ജോയിന്റ് സെക്രട്ടറി പി. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംബന്ധിച്ചു.