കൊണ്ടോട്ടി: പ്രമുഖ ജ്വല്ലറിയിലേക്ക് ആഭരണം നിർമിക്കാൻ ഏൽപിച്ച സ്വർണവുമായി മുങ്ങിയ ആഭരണ നിർമാണ തൊഴിലാളിയെ രാജസ്ഥാനിൽനിന്നു കൊണ്ടോട്ടി പൊലീസ് പിടികൂടി. പശ്ചിമബംഗാൾ ബുർധമൻ സ്വദേശി ഷുക്കൂറലി ഷെയ്ക്ക് (38) ആണ് അറസ്റ്റിലായതെന്നു പോലീസ് അറിയിച്ചു.
കൊണ്ടോട്ടിയിൽ ആഭരണ നിർമാണ ജോലി ചെയ്യുന്ന ഷുക്കൂറലി 302 ഗ്രാം സ്വർണവുമായി മേയ് രണ്ടിനു മുങ്ങിയെന്നാണു പരാതി. തുടർന്ന് പൊലീസ് അന്വേഷണം ഊർ ജിതമാക്കിയിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നു കൊണ്ടോട്ടി ഡിവൈഎസ്പി കെ.അഷ്റഫിന്റെ നിർ ദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണമാണു പ്രതിയെ കുടുക്കിയത്.
രാജസ്ഥാനിലെ ജയ്പൂർ, അജ്മീർ എന്നിവിടങ്ങളിൽ ഇയാൾ ഒളിവിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പരാതിയിൽ പറയുന്ന സ്വർ ണം കണ്ടെടുക്കാനുള്ള ശ്രമത്തിലാണു പൊലീസ്. പിടിയിലായ ആളെ പോലീസ് കോടതിയിൽ ഹാജരാക്കി.