കൊണ്ടോട്ടി: അനുഭവജ്ഞാനമാണ് ജീവിതത്തിലെ ഏറ്റവും നല്ല പഠനമെന്നും ജീവതത്തിന്റെ ഏറ്റവും അടിതട്ടിലുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമ്പോൾ മാത്രമേ അറിവിന്റെ യഥാർഥ മേന്മ ഉൾക്കാള്ളാൻ കഴിയുകയൊള്ളു എന്നു മന്ത്രി കെ. രാധാകൃഷണൻ പറഞ്ഞു.
ടി.വി. ഇബ്രാഹീം എം.എൽ.എ.യുടെ അക്ഷരശ്രീ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയാരവം പരിപാടിയുടെ ഉദ്ഘാടനം , നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷകളിലെ ഉന്നത വിജയത്തോടൊപ്പം സഹ ജീവികൾക്ക് നന്മ നൽകി ജീവിതത്തിലും ഉന്നത വിജയം നേടാൻ പരിശ്രമിക്കണം എന്നും മന്ത്രി ഉദേശിച്ചു.
ടി.വി. ഇബ്രാഹീം എം.എൽ.എ. അധ്യക്ഷം വഹിച്ചു. ഡോ.പി.എം.എ. ഗഫൂർ മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി. സി ടി. ഫാത്തിമത്ത് സുഹ്റാബി ( ചെയർ പേഴ്സൺ കൊണ്ടോട്ടി നഗരസഭ ) ഷിജിനി ഉണ്ണി ( ബ്ലോക്ക് പ്രസിഡന്റ് ) , ജില്ലാ പഞ്ചായത്ത് മെബർമാരായ പി.കെ.സി .
അബ്ദുറഹ്മാൻ , ശരീഫ ടീച്ചർ , സുബദ്രാശിവദാസൻ , പഞ്ചായത്ത് പ്രസിഡന്റ് മാരായ പി.കെ. അബ്ദുള്ള കോയ ( ചെറുകാവ് ) , മലയിൽ അബ്ദുറഹ്മാൻ മാസ്റർ ( വാഴക്കാട് ) , മുൻസിപ്പൽ സ്റ്റാന്റി കമ്മിറ്റി ചെയർമാൻമാരായ അശ്റഫ് മടാൻ , റംല കൊടവണ്ടി , ഡിവിഷൻ കൗൺസിലർ സുഹൈറുദ്ദീൻ , ഫിറോസ് കെ.പി ,
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പ്രമോദാസ് ,പി എ ജബ്ബാർ ഹാജി , പുലത്ത് കുഞ്ഞു , ഡോ . വിനയ കുമാർ , ഡോ. അനീസ് മുഹമ്മദ് , കെ.കെ.മുഹമ്മദ് അശ്റഫ് മാസ്റ്റർ , തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽ , ഹെഡ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
മണ്ഡലത്തിലെ ഉന്നത വിജയം നേടിയ ആയിരത്തിലധികം വിദ്യർഥികളെയും , നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും മന്ത്രി ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ വെച്ച് കൊണ്ടോട്ടി ഗവ.കോളേജ് പ്രിൻസിപ്പൽ ഡോ. വി.അബ്ദുൽ ലത്തീഫ് രചിച്ച എഷൻഷൽ വൊക്കാബ് എന്ന പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.