കൊണ്ടോട്ടി: നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന പൊതുജനാരോഗ്യ ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്നും ആയുഷ് വൈദ്യശാസ്ത്ര ശാഖകളെ പൊതുജനാരോഗ്യ ബില്ലിൽ നിന്ന് ഒഴിവാക്കുന്ന സമീപനം തിരുത്തണമെന്നും ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള മലപ്പുറം ജില്ലാ ശാസ്ത്ര സെമിനാർ ആവശ്യപ്പെട്ടു.

കോവിഡ് കാലഘട്ടത്തിലും പല പകർച്ചവ്യാധികളിലെ ചികിൽസയിലും പ്രതിരോധത്തിലും ഹോമിയോപ്പതി അടക്കമുള്ള ഇതര വൈദ്യശാസ്ത്ര ശാഖകളുടെ പ്രസക്തി ഏറി വരുന്ന സാഹചര്യത്തിലും
പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളുടെ ചികിത്സയിലും രോഗങ്ങൾ ഉണ്ടാക്കാതെ തടയുന്നതിലും ഹോമിയോപ്പതി അടക്കമുള്ള ആയുഷ് ചികിത്സാ രീതികളെ ഉപയോഗപ്പെടുത്തുന്നതിന്
അതതു ചികിത്സാ രീതികളിലെ മെഡിക്കൽ ഓഫീസർമാരുടെ സേവനം ഉപയോഗപ്പെടുത്തും എന്നുകൂടി ചേർത്ത് വേണം പൊതുജനാരോഗ്യ ബില്ല് അവതരിപ്പിക്കാവൂ എന്നും യോഗം ആവശ്വപ്പെട്ടു
.


കൊണ്ടോട്ടിയിൽ നടന്ന ‘റീവിനൈറ്റ് 2022’ എന്ന പീഡിയാട്രിക്ക് ശാസ്ത്ര സെമിനാർ കൊണ്ടോട്ടി നഗരസഭ അദ്ധ്യക്ഷ ഫാത്തിമത്ത് സി.ടി.ഫാത്തിമത്ത് സുഹ്റാബി ഉൽഘാടനം ചെയ്തു.



പീഡിയാട്രിക്ക് വർക്ക്ഷോപ്പ്
കുട്ടികളിൽ ബാധിക്കുന്ന വിവിധ രോഗങ്ങളായ അലർജി, ദശ വളർച്ച, അഡിനോയിഡ് ആസ്ത്മ, വിട്ടുമാറാത്ത കഫക്കെട്ട്, പ്രതിരോധശേഷി കുറവ്, വളർച്ചാ വൈകല്യങ്ങൾ, പോഷകാഹാര പ്രശ്നങ്ങൾ, ജനിതക തകരാറുകൾ ഓട്ടിസം, പഠന വൈകല്യങ്ങൾ, തുടങ്ങി വിവിധ അസുഖങ്ങളെ കുറിച്ചും അവയിലെ ഹോമിയോപ്പതി ചികിത്സയിലെ ഫലപ്രാപ്തിയും ശാസ്ത്ര സെമിനാർ ചർച്ച ചെയ്തു.
പീഡിയാട്രിക്ക് വർക്ക്ഷോപ്പ് ആയാണ് ശാസ്ത്ര സെമിനാർ നടന്നത്.


ജില്ലക്കകത്തു നിന്നും പുറത്ത് നിന്നും ഹോമിയോപ്പതി മേഖലയിലെ വിദഗ്ദ്ധരായ ഡോക്ടർമാർ ശാസ്ത്ര സെമിനാറിൽ പങ്കെടുത്തു..
ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് സംസ്ഥാന സോഷ്യൽ സെക്യൂരിറ്റി കൺവീനർ ഡോ.ഹരി വിശ്വജിത്ത് മുഖ്യാതിഥിയായിരുന്നു..
ഡോ. വിജയകുമാർ ആലുവ, ഡോ: ഷിജാബ് കരീം തുടങ്ങിയവർ പീഡിയാട്രിക്ക് വർക്ക്ഷോപ്പ് നയിച്ചു.
സംസ്ഥാന പി.ആർ.ഒ ഡോ.മുഹമ്മദ് അസ്ലം എം. , മെമ്പർഷിപ്പ് സെക്രട്ടറി ഡോ. ഷിഹാദ് അഹമ്മദ്,മലപ്പുറം ജില്ലാ പ്രസിഡൻ്റ് ഡോ. ഫസ്ലുറഹ്മാൻ, സെക്രട്ടറി ഡോ.അമീർ വി.ഡോ. ജംഷീന പുത്തലത്ത്, കൊണ്ടോട്ടി യൂണിറ്റ് സെക്രട്ടറി ഡോ. സാലിഹ് തുടങ്ങിയവർ സംസാരിച്ചു.
മഴക്കാല രോഗങ്ങളെ കുറിച്ചും പകർച്ചവ്യാധികളെ കുറിച്ചും ഹോമിയോപ്പതി ചികിൽസയുടെ ഫലപ്രദമായ ചികിത്സയെ കുറിച്ചും സെമിനാർ ചർച്ച ചെയ്തു.