തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചപ്പോൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരിൽ കൂടുതൽ പേർ മലപ്പുറം ജില്ലയിൽ. വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,23,303 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.26ആണ് ഇത്തവണത്തെ വിജയ ശതമാനം. 44,363 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടി
ഔദ്യോഗിക വെബ്‌സൈറ്റായ
http://keralaresults.nic.in ല്‍ ഫലമറിയാം. http://www.results.kite.kerala.gov.in, http://www.pareekshabhavan.kerala.gov.in , http://www.sslcexam.kerala.gov.in
എന്നീ വെബ്‌സൈറ്റുകളിലും ഫലമറിയാം.