കരിപ്പൂർ: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിക്കുന്നവർക്കു നേരെ സ്വീകരിക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടി കോഴിക്കോട് വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തി.
കൊളത്തൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം നുഹ്മാൻ ജംഗ്ഷനിൽ പൊലീസ് തടഞ്ഞു.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി അയിഷ റന്ന, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി കെ
എസ് അബ്ദുറഹ്മാൻ തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്തു.
കെ.എ ഷഫീഖ്, ജ്യോതിവാസ് പറവൂർ, ഇ.സി ആയിശ,ജബീന ഇർഷാദ്,കെ.കെ അഷ്റഫ്,
മുനീബ് കാരക്കുന്ന്, അസ്‌ലം ചെറുവാടി എന്നിവർ മാർച്ചിന് ആശംസകളർപ്പിച്ച് സംസാരിച്ചു.
കൃഷ്നൻ കുനിയിൽ, മുജീബ്റഹ്മാൻ എസ്, സാദിഖ് ഉളിയിൽ, എ.പി വേലായുധൻ, സുബൈദ കക്കോടി, എം കെ അസ്‌ലം, സദഖത്ത് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.