കൊണ്ടോട്ടി : ഭക്ഷ്യ സുരക്ഷാ നടപടികളുടെ ഭാഗമായി കൊണ്ടോട്ടി നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലുകളിലും, കൂൾബാറുകളിലും പരിശോധന നടത്തി.
നിരോധിത പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു നശിപ്പിച്ചു. വൃത്തി ഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ച ചില സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കച്ചവടക്കാർക്കും മറ്റും ആവശ്യമായ നിർദേശങ്ങളും നൽകി.
എച്ച്.ഐ. പി.ശിവൻ, ജെ.എച്ച്.ഐ മാരായ അനിൽകുമാർ.കെ, റിൽജു മോഹൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി ടി. അനുപമ അറിയിച്ചു.