കരിപ്പൂർ: സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. കരിപ്പൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണം അതീവ ഗൗരവതരമാണ്. സത്യം എത്ര മൂടിവെച്ചാലും അതു പുറത്തുവരും. മുഖ്യമന്ത്രി കാര്യങ്ങൾ തുറന്നു പറയണം.
രാജിയ്ക്കായി ബിജെപി പ്രക്ഷോഭം ശക്തമാക്കും.
രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് എതിരെ ഇതുപോലെ ആരോപണം ഉയരുന്നത്.
രഹസ്യമൊഴിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അതിന്റെ ഭാഗമായാണ് തനിക്കെതിരെ ഉള്ള കേസ് എന്നും സുരേന്ദ്രൻ പറഞ്ഞു.