മലപ്പുറം: ആനക്കയം പുഴയിൽ പാറക്കടവ് ഭാഗത്ത് പുഴയിൽ കാണാതായ കോഴിക്കോട് തിരുവണ്ണൂർ തയ്യിൽ ഹിൽത്താസിന്റെ മൃതദേഹം കണ്ടെത്തി. ടിഡിആർഎഫ് പ്രവർത്തകരാണ് മുങ്ങിയെടുത്തത്.
രാവിലെ ആറ് മണിയോടെ താലൂക്ക് ദുരന്തനിവാരണ സേന അംഗങ്ങളായ വെട്ടുപാറ ജലീൽ, ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ് ,വട്ടപ്പാറ കുഞ്ഞാപ്പു , സൈതലവി കരിപ്പൂർ , ഖലീൽ പള്ളിക്കൽ ,അഷ്റഫ് മുതുവല്ലൂർ ,ഫൈസൽ മുണ്ടക്കുളം, വാസു കോട്ടാശേരി എന്നിവരാണ് തിരച്ചിലിനെത്തിയത് .
ഇന്നലെ വൈകിട്ട് ആറ് മണിയോടെ സുഹൃത്തിനൊപ്പം നീന്തുന്നതിനിടെയായിരുന്നു അപകടം. രാത്രിയിൽ ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായിരുന്നില്ല. ഇന്ന് വീണ്ടും മഞ്ചേരി ഫയർഫോഴ്സും നാട്ടുകാരും താലൂക്ക് ദുരന്തനിവാരണ സേനയും ട്രോമാകെയറും ഐ.ആർ ഡബ്ല്യുവും മറ്റ് സന്നദ്ധ വളണ്ടിയർമാരും രാവിലെ ആറ് മണിയോടെ തിരിച്ചിൽ തുടരുകയായിരുന്നു.