Local News

കോവിഡ് നിയന്ത്രണങ്ങളുടെ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയങ്ങൾ തുറന്നു. പിടിഎയും നാട്ടിലെ കൂട്ടായ്മകളും പൂർവ വിദ്യാർഥികളും ചേർന്നു പ്രവേശനോത്സവ പരിപാടികൾ ഉത്സവമാക്കി

കൊണ്ടോട്ടി: നഗരസഭാതല പ്രവേശനോത്സവം നെടിയിരുപ്പ് ജിഎൽപി സ്കൂളിൽ നഗരസഭാധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹ്റാബി ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.കെ.അസ്മാബി ആധ്യക്ഷ്യം വഹിച്ചു. സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ പുളിക്കൽ അഹമ്മദിനെ ചടങ്ങിൽ ആദരിച്ചു.


സർക്കാർ ഏറ്റെടുത്ത പുളിക്കൽ പഞ്ചായത്തിലെ മങ്ങാട്ടുമുറി ഗവ.എൽ.പി സ്കൂൾ, പുതിയ അധ്യയന വർഷത്തിൽ പുതിയ കെട്ടിടത്തിൽ നടന്നു. പ്രസിഡന്റ് കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം വടക്കേമണ്ണ ജിഎൽപി സ്കൂളിൽ കോഡൂർ പഞ്ചായത്ത് അംഗം കെ.എൻ.ഷാനവാസ് ഉദ്ഘാടനം ചെയ്തു.

വീഡിയോ കാണാൻ


തറയിട്ടാൽ സ്കൂളിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം ആഘോഷിച്ചു.
കൊണ്ടോട്ടി കാന്തക്കാട് ജിഎംയുപി സ്കൂളിൽ കൗൺസിലർ താഹിറ ഹമീദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രിഡന്റ് പുതിയറക്കൽ സലീം
ആധ്യക്ഷ്യം വഹിച്ചു.


മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് സുനീറ പൊറ്റമ്മൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.മുഹിയുദ്ദീൻ ആലി ആധ്യക്ഷ്യം വഹിച്ചു. പഠന കിറ്റ് വിതരണം മാനേജർ കെ.ടി.കുഞ്ഞുട്ടി നിർവഹിച്ചു.
കരിപ്പൂർ ജിഎ എൽ പി സ്കൂളിൽ പള്ളിക്കൽ പഞ്ചായത്തുതല പ്രവേശനോത്സവം പ്രസിഡന്റ് ചെമ്പാൻ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഉമറുൽ ഫാറൂഖ് ആധ്യക്ഷ്യം വഹിച്ചു.
കൊണ്ടോട്ടി മേലങ്ങാടി ജിഎംഎൽ പി സ്കൂളിൽ നഗരസഭാ സ്ഥിരസമിതി അധ്യക്ഷ സി.മിനിമോൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ഹനീഫ ആധ്യക്ഷ്യം വഹിച്ചു.
സ്കൂളുകളിൽ കലാപരിപാടികളും മധുരവിതരണവും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button