കരിപ്പൂർ: ലഡാക്കിൽ അപകടത്തിൽ മരിച്ച സൈനികൻ ലാൻസ് ഹവിൽദാർ മുഹമ്മദ് സൈജലിന് വിട…
സൈജലിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അന്ത്യോപചാരമർപ്പിച്ചു.
ശേഷം കരുപ്പൂരിൽ നിന്ന് തിരൂരങ്ങാടിയിലേക്കു കൊണ്ടുപോയി. പരപ്പനങ്ങാടി സ്വദേശിയാണ് സൈജൽ.
മറാഠാ ലൈറ്റ് ഇൻഫൻട്രിയിലെ ജവാനാണ് സൈജൽ. അതിർത്തിയിലെ തുർതുക് സെക്ടറിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ദിവസം സൈനിക വാഹനം 50 അടി താഴ്ചയിൽ നദിയിലേക്കു വീണായി രുന്നു അപകടം. ഷൈജൽ ഉൾപ്പെടെ അപകടത്തിൽ 7 പേർ മരിച്ചു.