കേരള സംസ്ഥാന സ്പോട്സ് കൗസിലിലേക്ക് സംസ്ഥാന ടെന്നീസ് അസോസിയേഷൻ പ്രതിനിധിയായി ഡോ.എ. സൈഫുദ്ധീനെ തെരഞ്ഞെടുത്തു.
മലപ്പുറം ജില്ലാ ടെന്നീസ് അസോസിയേഷൻ സെക്രട്രറിയാണ് എ. സൈഫുദ്ധീൻ.
സംസ്ഥാന ടെന്നീസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയാണ് മുൻ പി.എസ്.എം.ഒ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവിയായിരുന്ന ഡോ.എ സൈഫുദ്ധീന്റെ പേര് സംസ്ഥാന സ്പോർട്സ് കൗണ്സിലിലേക്ക് നിർദ്ദേശിച്ചത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യു.ജി. ഫിസിക്കൽ എഡ്യൂക്കേഷൻ ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ, നാഷണൽ ഫുട്‌ബോൾ റഫറി, റഫറീസ് ഫിസിക്കൽ ഇൻസ്ട്രക്റ്റർ, ഫെഡറേഷൻ കപ്പ് ആൻഡ് സന്തോഷ് ട്രോഫി ലൈസൻ ആൻഡ് സെക്യൂരിറ്റി കോഡിനേറ്റർ, മലപ്പുറം ജില്ല ഒളിമ്പിക്‌സ് അസോസിയേഷൻ ഇ.സി മെമ്പർ എന്നീ മേഖലകളിൽ സേവനം ചെയ്തു.
ഇപ്പോൾ എടവണ്ണ ജാമിഅ നദ് വിയ്യ ഇൻസ്റ്റിറ്റിയൂട്ടിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറായി സേവനം ചെയ്യുന്നു.