മലപ്പുറം: മലപ്പുറം ജില്ലപഞ്ചായത്ത് നടപ്പാക്കുന്ന ഉദ്യോഗ് മലപ്പുറം – 22 ജോബ് ഫെസ്റ്റിന്റെ ഗ്രൂമിംഗ് സെഷനുകൾ പൂർത്തിയായി. മെയ് 29ന് നിലമ്പൂർ അമൽ കോളേജിലാണ് ജോബ് ഫെസ്റ്റ്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ഗ്രൂമിംഗ് സെഷനോടെ ജോബ് ഫെസ്റ്റ് നടത്തുന്നത്.
ഇതിന്റെ ഭാഗമായി കൊണ്ടോട്ടിയിൽ നടന്ന ഗ്രൂമിംഗ് സെഷൻ ഇഎംഇഎ കോളേജിൽ ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടിക ഉദ്ഘാടനം ചെയ്തു.
വീഡിയോ കാണാൻ https://youtu.be/rMsuPUjv5MQ
29 ന് നിലമ്പൂർ അമൽ കോളേജി ൽ നടക്കുന്ന
തൊഴിൽ മേളയിൽ മുന്നൂറോളം കമ്പനികൾ പങ്കെടുക്കും.വിവിധ മേഖലകളിലായി പതിനായിരത്തി ലേറെ തൊഴിലവസരങ്ങളാണ് ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്.
മുഖപുസ്തകത്തിൽ ഈ വാർത്ത കാണാൻ https://fb.watch/dgcdQsd29p/
ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂവിന് പ്രാപ്തരാക്കുകയാണ് ഗ്രൂമിൻ്റെ ലക്ഷ്യം.
അതനുസരിച്ച് നിലമ്പൂർ, കരുവാരക്കുണ്ട് ദാറുന്നജാത്ത് , പെരിന്തൽമണ്ണ രാമപുരം ജെംസ്, അരീക്കോട് ഗവ ഹയർ സെക്കന്ററി, തിരുരങ്ങാടി പി.എസ്.എം.ഒ കോളജ്, കൊണ്ടോട്ടി ഇ എം.ഇ.എ കോളേജ്, തിരുർ എസ്.എസ്.എം. പോളി എന്നിവിടങ്ങളിൽ ഗ്രൂമിങ് നടന്നു.