ഐ ലീഗ് കിരീടം നിലനിർത്തി ചരിത്രം കുറിച്ച ഗോകുലം കേരള എഫ്‌സി ടീമിനു കോഴിക്കോട് വിമാനത്താവളത്തിൽ സ്വീകരണം. തുടർച്ചയായി രണ്ടാം തവണയാണ് ഗോകുലം ഐ ലീഗ് കിരീടം നേടുന്നത് .
ബംഗളുരു വഴി വ്യാഴാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ഗോകുലം കേരള എഫ്‌സി ടീമിന് ഗംഭീര സ്വീകരണമാണ് നൽകിയത്. മുഹമ്മദൻസ് എഫ്സിയെ ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയ പ്പെടുത്തിയാണ് ഗോകുലം ഇത്തവണ ഐ ലീഗിൽ കിരീടം ചൂടിയത്.
വീഡിയോ കാണാൻ https://youtu.be/KaNNG-w5OM
കളിയുടെ 49ാം മിനുട്ടിൽ മിഡ്ഫീൽഡർ റിഷാദാണ് ഗോകുലത്തിനായി ആദ്യ ഗോൾ നേടിയത്. എന്നാൽ,57ാം മിനുട്ടില്‍ മുഹമ്മദൻസിന്റെ അസറുദ്ദീന്‍ മാലിക്കിന്റെ ഫ്രീകിക്കിലൂടെ കളി സമനിലയിലെത്തിച്ചു. 61ാം മിനുട്ടില്‍ ഗോകുലത്തിന്റെ എമില്‍ ബെന്നി ഗോളടിച്ചതോടെ മത്സരം കേരളത്തിന്റെ ചുണക്കുട്ടികളുടെ കയ്യിലായി. 18 കളികളിൽ നിന്ന് 13 വിജയങ്ങളോടെ 43 പോയന്റ് നേടിയാണ് ഗോകുലം കപ്പടിച്ചത്. ഐ ലീഗ് ഫുട്‌ബോള്‍ മത്സരത്തിന്റെ 21 മത്സരങ്ങളിലും തോല്‍വിയറിയാതെ മുന്നേറിയ ടീം എന്ന റെക്കോര്‍ഡും ഗോകുലത്തിന് സ്വന്തമാണ്.
കഴിഞ്ഞ വർഷം മണിപ്പൂരിൽ നിന്നുള്ള ട്രാവു എഫ്‌സിയെ പരാജയപ്പെടുത്തിയാണ് ചാമ്പ്യൻ പട്ടം നേടിയിരുന്നത്.
മുഖ പുസ്തകത്തിൽ ഈ വാർത്ത കാണാൻ https://fb.watch/deQfETRpIn/
ഇതോടെ, ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ഫുട്ബോൾ ക്ലബ്ബെന്ന നേട്ടം ഗോകുലം സ്വന്തമാക്കിയിരുന്നു.
ഇത്തവണയും ചാമ്പ്യന്മാർ ആയതോടെ, കിരീടം നിലനിർത്തുന്ന ആദ്യ ടീമായി ഗോകുലം മാറി.
കരിപ്പൂരിൽ ഫുട്‌ബോൾ ആരാധകരും സ്വീകരിക്കാനെത്തി യിരുന്നു.