കൊണ്ടോട്ടി : കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം മേയ് 31 നു താനൂരിൽ നടക്കും. അതിനു മുന്നോടിയായി കൊണ്ടോട്ടിയിൽ നടന്ന കേരള പ്രവാസി സംഘം ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി ഗഫൂർ പി.ലില്ലീസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.സി.നൗഷാദ് അധ്യക്ഷത വഹിച്ചു.
വീഡിയോ കാണാൻ https://youtu.be/WmchUtnML_A
മൊയ്തീൻകുട്ടി പള്ളിപ്പറമ്പൻ പതാക ഉയർത്തി. പ്രകടനമായാണു പ്രവർത്തകർ സമ്മേളന ഹാളിലേക്കെത്തിയത്. സംഘടനാ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗം ഉസ്മാൻ പൂളക്കോട്ട്, പ്രവർ ത്തന റിപ്പോർട്ട് കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ശിഹാബ് കോട്ട എന്നിവർ അവതരിപ്പിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി കമ്പത്ത് ഇബ്രാഹിം, ഏരിയാ കമ്മിറ്റി അംഗം മോഹൻദാസ് പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ ചർച്ചയും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.
മുഖ പുസ്തകത്തിൽ കാണാൻ https://fb.watch/ddNTIqtgx4/