Local News

തലമുറകളുടെ കൂടിച്ചേരലായി
കോപ്പിലാൻ കുടുംബ സംഗമം

കോപ്പിലാൻ കുടുംബ സംഗമം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

പുളിക്കൽ: കോപ്പിലാൻ കുടുംബ സംഗമത്തിൽ സ്നേഹവും സൗഹൃദവും പങ്കിട്ട് തലമുറകൾ ഒന്നിച്ചിരുന്നു. പുളിക്കൽ പിവിസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു.

കോപ്പിലാൻ കുടുംബത്തിന്റെ കുടുംബ സംഗമം തലമുറകളുടെ കൂടിച്ചേരൽ ആയി മാറി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. മുഹമ്മദ് എന്ന കുഞ്ഞാൻ അധ്യക്ഷത വഹിച്ചു.മഹ്ബൂബ് കോപ്പിലാൻ സ്വാഗതം പറഞ്ഞു.

വീഡിയോ കാണാൻ https://youtu.be/SLdYR0y3nv4


അബുഹാജി ആമുഖ പ്രഭാഷണം നടത്തി. പുളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ. മുഹമ്മദ്‌ മാസ്റ്റർ, ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ. അബ്ദുല്ലക്കോയ എന്നിവർ അതിഥികളായിരുന്നു.

മുഖ പുസ്തകത്തിൽ ഈ വാർത്ത കാണാൻ https://fb.watch/dchXNBosuE/


കുടുംബഗങ്ങളായ ഫൈസൽ ഹുദവി, ഡോ ഷരീഫ് മദനി, സദകതുല്ല മുഈനി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
മുതിർന്നവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു.
കുടുംബ ചരിത്ര പുസ്തക പ്രകാശനം മാധ്യമ പ്രവർത്തകൻ സീതി കെ. വയലാർ നിർവഹിച്ചു. വീഡിയോ പ്രദർശനവും നടന്നു. കുടുംബാംഗങ്ങൾ വിവിധ കാലാ പരിപാടികൾ അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button