പി.കെ.അബ്ദുറഹിമാൻ പ്രസിഡന്റും എം.ബി.ഫൈസൽ ജനറൽ സെക്രട്ടറിയും
വാർത്ത കാണാൻ https://fb.watch/db6hoxJ1Rs/
സീനിയർ ചേംബർ ഇന്റർനാഷനൽ കൊണ്ടോട്ടി ലീജിയൻ ഭാരവാഹികളുടെ സ്ഥാനാരോഹരണ ചടങ്ങ് ദേശീയ പ്രസിഡന്റ് വി.ഭരത് ദാസ് ഉദ്ഘാടനം ചെയ്തു. പി.കെ.അബ്ദുറഹിമാൻ പ്രസിഡന്റും എം.ബി.ഫൈസൽ ജനറൽ സെക്രട്ടറിയുമായ സമിതിയാണ് ചുമതലയേറ്റത്.
ചടങ്ങിൽ പ്രസിഡന്റ് ഡോ.പി.കെ.മുഹമ്മദ് ബാപ്പു ആധ്യക്ഷ്യം വഹിച്ചു.
ആദരിച്ചു
മുതിർന്ന മാധ്യമ പ്രവർത്തകൻ സീതി കെ. വയലാർ, ചരിത്രകാരൻ കെ.കെ.അബ്ദുൽ സത്താർ, ജീവകാരുണ്യ പ്രവർത്തകൻ പുളിക്കൽ അഹമ്മദ് വല്യാപ്പു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കൊണ്ടോട്ടി പാലിയേറ്റീവ് കെയർ ക്ലിനിക്കിന് വീൽ ചെയർ നൽകി.
ചടങ്ങിൽ ദേശീയ സെക്രട്ടറി ജനറൽ രാജേഷ് വൈഭവ്, ട്രഷറർ ഉദയഭാനു, ജോസ് കണ്ടോത്ത്, കെ.എ. മൊയ്തീൻകുട്ടി, മുരളീധരൻ, ചേക്കു കരിപ്പൂർ, ഡോ. അബ്ദുസ്സലാം സൽമാനി, എം.വി.ഫൈസൽ, ഹംസ, മൈമൂന, അബ്രാ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.