സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നല്ലരീതിയിൽ ഒരുക്കാൻ തീരുമാനിച്ചു.
ഓർഗനൈസിങ്ങ് കമ്മിറ്റി രൂപീകരണ യോഗം കരിപ്പൂർ ഹജ്ജ് ഹൗസിൽ ചേർന്നു. എം.പി.അബ്ദുസ്സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു. ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ടി.വി.ഇബ്രാഹിം എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
ജന പ്രതിനിധികൾ, മത, രാഷ്ട്രീയ, സന്നദ്ധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. തീർത്ഥാടകർ
ക്യാമ്പിൽ റിപ്പോർട്ട് ചെയ്യുന്നത് മുതൽ അവരെ യാത്രയാക്കുന്നത് വരെയുള്ള വിവിധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി വ്യത്യസ്ത സമിതികളെ തിരഞ്ഞെടുത്തു.
ജന പ്രതിനിധികൾ, മത, രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രതിനിധികൾ ഉൾപ്പെടുത്തിയുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്.
വാർത്തകൾ കേൾക്കാൻ https://youtu.be/GF0vlhsL_lA
കേരളം, തമിഴ്നാട്, ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ള തീര്‍ഥാടകരാണ് സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ കൊച്ചി വിമാനത്താവളം വഴി ഹജ് യാത്ര നടത്തുന്നത്.
ലക്ഷ്ദ്വീപ് എംപി P.P.ഫൈസൽ,
പി.അബ്ദുൽ ഹമീദ് എംഎൽഎ,
വഖഫ് ബോർഡ് ചെയർമാൻ ടി.കെ.ഹംസ, കൊണ്ടോട്ടി നഗരസഭാ അധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹ്റാബി,
ഹജ് അസിസ്റ്റന്റ് സെക്രട്ടറി എൻ.മുഹമ്മദലി, അനസ് ഹാജി, ഉമ്മർ ഫൈസി, ഡോ. ഹുസ്സൈൻ മടവൂർ, ഡോ.അബ്ദു സ്സലാം, സംഘടനാ പ്രതിനിധികൾ, ഹജ് കമ്മിറ്റി അംഗങ്ങൾ, തുടങ്ങിയവർ പ്രസംഗിച്ചു.