മലപ്പുറം പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസ്സമദും ഭാര്യ സഫ്ന യുമാണ് സ്വർണമിശ്രിതവുമായി പിടിയിലായത്. ഇവരിൽ നിന്നും പിടികൂടിയ 7കിലോയിലേറെ മിശ്രിതതത്തിൽനിന്ന് ആറര കിലോയിലേറെ സ്വർണം വേർ തിരിച്ചെടുത്തു. ശരീരത്തിൽ സ്വകാര്യ ഭാഗത്തും ധരിച്ചെത്തിയ വസ്ത്രത്തിനുള്ളിലും സോക്സിനുള്ളിലുമായിരുന്നു മിശ്രിത പായ്ക്കറ്റുകൾ ഒളിപ്പിച്ചിരുന്നത്.
ഇരുവരും ദുബായിൽ നിന്നാണു സ്വർണവുമായി എത്തിയത്. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ ആനന്ദകുമാർ, സൂപ്രണ്ടുമാരായ ടി.എൻ.വിജയ, പ്രമോത് കുമാർ സവിത, ജാക്സൻ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു സ്വർണം പിടികൂടിയത്. കരിപ്പൂരിൽ സ്വർണവുമായി അടുത്തിടെ ഭാര്യയും ഭർത്താവും പിടിയിലാകുന്ന രണ്ടാമത്തെ സംഭവമാണിത്.
Air one. News karippur