കരിപ്പൂർ | 02.01.25
കോഴിക്കോട് വിമാനത്താവളത്തിൽ, വാഹന പാർക്കിങ്ങിന് അമിത നിരക്ക് ആവശ്യപ്പെട്ടതു ചോദ്യം ചെയ്ത ഉംറ തീർഥാടകനെ ടോൾബുത്തിലെ ജീവനക്കാർ മർദിച്ചെന്ന പരാതിയിൽ കരിപ്പൂർ പോലീസ് അന്വേഷണം തുടങ്ങി.
വള്ളുവമ്പ്രം സ്വദേശി റാഫിദിനാണു കഴിഞ്ഞ ദിവസം മർദനമേറ്റത്. മാതാവിനൊപ്പം ഉംറ നിർവഹിച്ച് കരിപ്പൂരിൽ മടങ്ങിയെത്തിയതായിരുന്നു റാഫിദ്. സ്വീകരിക്കാനെത്തിയ സഹോദരനൊപ്പം കാറിൽ പുറത്തിറങ്ങിയപ്പോൾ ആണ് സംഭവം. വിമാനത്താവളത്തിൽ പുറത്തേക്കുള്ള കവാടത്തിലെ കൗണ്ടറിൽനിന്ന് അധിക ചാർജ് ആവശ്യപ്പെട്ടതു ചോദ്യം ചെയ്തപ്പോൾ, ജീവനക്കാർ സംഘം ചേർന്നു മർദിച്ചെന്നാണു പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.