Local News

ജില്ലാതല കേരളോത്സവം ഡിസം 19 മുതൽ 30 വരെ

കേരളോത്സവം മലപ്പുറം ജില്ലാതല മത്സരങ്ങൾക്ക് ഡിസംബർ 19 ന് തിരൂർക്കാട് നസ്റ കോളേജിൽ തുടക്കം കുറിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. റഫീഖയുടെ അദ്ധ്യക്ഷതയിൽ വിപുലമായ സംഘാടക സമിതി യോഗം ചേർന്ന് മത്സര വേദികൾ സംബന്ധിച്ച തീരുമാനങ്ങൾ കൈ കൊണ്ടു.
ജില്ലാ കേരളോൽസവം ഡിസംബർ 19 മുതൽ 30 വരെ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നടത്താനാണ് തീരുമാനിച്ചത്. സ്പോർട്സ് ഇനങ്ങൾ ഡിസംബർ 19 മുതൽ 24 വരെ തീയതികളിലും ആർട്സ് / രചനാ മത്സരങ്ങൾ ഡിസംബർ 26 മുതൽ 30 വരെ തീയതികളിലും നടത്തുന്നതിന് നിശ്ചയിച്ചു.

പഞ്ചഗുസ്തി- ഡിസംബർ 19 (നസ്റ കോളജ്, തീരൂർക്കാട്)
വടംവലി- ഡിസംബർ 19 (നസ്റ കോളജ്, തീരൂർക്കാട്)
ഫുട്ബോൾ- ഡിസംബർ 20,21 ( ഗവ. പോളിടെക്നിക് ഗ്രൗണ്ട്, അങ്ങാടിപ്പുറം)
ക്രിക്കറ്റ്- ഡിസംബർ 22,23( ഗവ. പോളിടെക്നിക് ഗ്രൗണ്ട്, അങ്ങാടിപ്പുറം)

ബാസ്കറ്റ് ബോൾ- ഡിസംബർ 21 (എം എസ്‌ ടി എം കോളേജ് , പൂപ്പലം പെരിന്തൽമണ്ണ )

കബഡി- ഡിസംബർ 22 (MES കോളജ് മമ്പാട്)

അത് ലറ്റിക്സ്- ഡിസംബർ 23,24 ( എം ഇ എ എഞ്ചിനീയറിംഗ് കോളേജ് വേങ്ങൂർ )

വോളിമ്പോൾ- ഡിസംബർ 21 (മൂർക്കനാട്)

ബാഡ്മിൻറൺ- ഡിസംബർ 21,22(വെട്ടത്തൂർ)

നീന്തൽ- ഡിസംബർ 21 (സിൽവർമൗണ്ട് സ്കൂർ, പെരിന്തൽമണ്ണ)

ആർച്ചറി- ഡിസംബർ 20,21 (MES കോളജ് മലാപറമ്പ്)
ചെസ്സ്- ഡിസംബർ 24 (ബ്ലോക്ക് പഞ്ചായത്ത് ഹാൾ ,പെരിന്തൽമണ്ണ)

ആർട്സ് ഇനങ്ങൾ ഡിസംബർ 26 മുതൽ 30 വരെ പെരിന്തൽമണ്ണ ഗവ. ബോയ്സ് HSS , ഗേൾസ് HSS എന്നിവിടങ്ങളിലെ വിവിധ വേദികളിൽ നടത്തും. ജില്ലാ കേരളോൽസവത്തിൻ്റെ ഭാഗമായി ഡിസംബർ 26 ന് വൈകിട്ട് പെരിന്തൽമണ്ണയിൽ വർണ്ണാഭമായ ഘോഷയാത്ര നടത്തുന്നതിനും ഡിസംബർ 20 മുതൽ 30 വരെ എല്ലാ ദിവസവും വൈകിട്ട് വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി പെരിന്തൽമണ്ണ മുനിസിപ്പൽ ടൗൺ സ്ക്വയറിൽ കലാസന്ധ്യ നടത്തുന്നതിനും നിശ്ചയിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. റഫീഖ, വൈസ് പ്രസിഡൻ്റ് ഇസ്മായിൽ മൂത്തേടം , ജില്ലാ കേരളോൽസവത്തിൻ്റെ വർക്കിംഗ് ചെയർമാൻ ജില്ലാ പഞ്ചായത്തംഗം കെ.ടി അഷ്റഫ്, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. എ.കെ. മുസ്തഫ , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സറീന ഹസീബ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സമീറ പുളിക്കൽ, ശഹർബൻ, യാസ്മിൻ അരിമ്പ്ര, രൈഹാനത്ത് കൂറുമാടൻ,വി കെ എം ഷാഫി, എ പി സബഹ് , പി കെ സി അബ്ദുറഹിമാൻ, സലീന ടീച്ചർ , സീനിയർ സൂപ്രണ്ട് രാജേഷ്
വിവിധ സ്പോർട്സ് അസ്സോസിയേഷൻ ജില്ലാ പ്രതിനിധികൾ, ജില്ലാ യുവജനക്ഷേമ ബോർഡ്, കുടുംബശ്രീ പ്രതിനിധികൾ, വജ്രജൂബിലി ഫെലോഷിപ്പ് ജില്ലാ കോ -ഓർഡിനേറ്റർ എന്നിവർ പങ്കെടുത്തു. മത്സര വേദികളിൽ മാറ്റം ഉണ്ടാകുന്ന പക്ഷം അത്‌ നേരത്തെ തന്നെ മത്സരാർത്ഥികളെ അറിയുക്കന്നതാണെന്നും സംഘാടകർ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button