മതേതര സാഹോദര്യത്തിന് മാതൃക തീർത്ത് കൊണ്ടോട്ടി അയ്യപ്പ സുബ്രമണ്യ ശിവക്ഷേത്രം
കൊണ്ടോട്ടി | ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ കാൻ്റീനിലേക്ക് അരിയും പച്ചക്കറിയും നൽകി കൊണ്ടോട്ടി അയ്യപ്പ സുബ്രമണ്യ ശിവ ഷേത്രം. അഖണ്ഡനാമ യജ്ഞത്തിന്റെ ഭാഗമായി നടന്ന അന്നദാന ചടങ്ങിൽ ഭക്ഷണ സാധനങ്ങൾ ഷേത്ര പ്രസിഡന്റ് വി.പി.സതീശ് ബാബു, സെൻ്റർ സെക്രട്ടറി സി.ടി.മുഹമ്മദിന് കൈമാറി.

ക്ഷേത്ര വൈസ് പ്രസിഡന്റ് സുരേഷ്, ജോ. സെക്രട്ടറി കെ.സുരേഷ് ഭാരവാഹകളായ വി.സുകുമാരൻ, കെ.കെ വിജയൻ,മനോജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കഴിഞ്ഞ വർഷങ്ങളിലും ഡയാലിസിസ് സെന്റർ കാൻ്റീനിലേക്ക് ഭക്ഷണസാധനങ്ങൾ അയ്യപ്പഷേത്രം ഭാരവാഹികൾ നൽകിയിരുന്നു



