കൊണ്ടോട്ടി | 23.11.24
ഇക്കഴിഞ്ഞ സെപ്റ്റംബർ 2 ന് കൊണ്ടോട്ടി ബസ് സ്റ്റാൻ്റിൽ വച്ചാണ് സംഭവം.
ഊർങ്ങാട്ടിരി തച്ചണ്ണ തയ്യിൽ സബാഹിനെയാണ് 30 വയസ്സ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കോഴികോട്ടേക്കു പോകുന്ന പൂവ്വക്കാടൻ എന്ന ബസിലാണ് തിരക്കിനിടയിൽ കുട്ടിയുടെ പാദസരം ഊരിയെടുത്തത്. ബസിലെ സിസിറ്റിവി ക്യാമറയിൽ ഇതിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നതിനാൽ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
സ്ഥലത്ത് നിന്നു മുങ്ങിയ പ്രതി വയനാടിലെ ഉൾനാടുകളിൽ കഴിയുകയായിരുന്നു. വയനാട് പോലീസിൻ്റെ സഹായത്തോടെ കൊണ്ടോട്ടി പോലീസും ആൻ്റി തെഫ്റ്റ് സ്ക്വാഡും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊണ്ടോട്ടി പോലീസ് ഇൻസ്പെക്ടർ പി.എം ഷമീർ, എസ്ഐ SK പ്രിയൻ, എഎസ്ഐ ശശികുമാർ അമ്പാളി, സ്ക്വാഡ് അംഗങ്ങളായ സഞ്ജീവ്, രതീഷ്, സുബ്രമണ്യൻ, മുസ്തഫ, രതീഷ്, ഋഷികേശ്, അമർനാഥ്, ബിജു തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ മലപ്പുറം കോടതിയിൽ ഹാജറാക്കി റിമാൻറ് ചെയ്തു.
AIR ONE NEWS MALAPPURAM