തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസെക്ടർ മധുസൂദനൻ പിള്ളയും സംഘവും വേങ്ങര ഭാഗത്ത് നടത്തിയ പരിശോധനയിൽ 1.12 കിലോഗ്രാം കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി സന്തോഷ് മണ്ടൽ (43) പിടിയിലായി. വേങ്ങര ഭാഗത്ത് നിന്ന് ഒരാഴ്ചക്കിടെ പിടകൂടുന്ന മൂന്നാമത്തെ കേസാണിത്.
മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ അസിസ്റ്റൻ്റ് ഇൻസ്പെക്ടർമാരായ സുർജിത്, പ്രഗേഷ്, പ്രിവൻ്റീവ് ഓഫീസർമാരായ ശിഹാബുദ്ദീൻ, ദിലീപ്, സിവിൽ എക്സൈസ് ഓഫീസർ സമേഷ്, സിവിൽ എക്സൈസ് ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു.