Local News

ഒഴുകൂരിൽ സ്‌കൂൾ വാൻ തലകീഴായി മറിഞ്ഞു; വിദ്യാർഥികൾ സുരക്ഷിതർ,

ഡ്രൈവർക്കും അധ്യാപികയ്ക്കും നിസ്സാര പരുക്ക്

കൊണ്ടോട്ടി : ഒഴുകൂർ കുന്നക്കാട്, സ്‌കൂൾ വാൻ റോഡിന്റെ വശത്തുള്ള താഴ്ചയിലേക്ക് മറിഞ്ഞു.

എല്ലാവരും സുരക്ഷിതർ. നിസ്സാര പരുക്കുകളോടെ ഡ്രൈവറെയും അധ്യാപികയെയും 11 കുട്ടികളെയും കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


ഇന്നു രാവിലെ 9 മണിയോടെയായിരുന്നു അപകടം. മുസ്ല്യാരങ്ങാടി കുമ്പളപ്പറമ്പ് എബിസി സ്‌കൂളിന്റെ വാൻ ആണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികളുമായി സ്കൂളിലേക്കു പോകുമ്പോൾ ആണ് അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button