കൊണ്ടോട്ടി | കിഴിശ്ശേരിയില്‍ അതിഥി തൊഴിലാളിയായ ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചി ആള്‍കൂട്ട മർദനത്തെ തുടർന്ന് മരിച്ചിരുന്നു. 2023 മെയ് 13നാണ് സംഭവം. ഈ കേസിന്റെ വിചാരണ ആഗസ്റ്റ് 5 മുതല്‍ ആരംഭിക്കും.
കഴിഞ്ഞ ദിവസം പ്രതികള്‍ക്ക് കോടതി കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചിരുന്നു. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി -III ജഡ്ജി ടി.ജി.വര്‍ഗീസ് മുമ്പാകെയാണ് വിചാരണ ആരംഭിക്കുന്നത്. കേസില്‍ 9 പ്രതികളില്‍ 8 പേർക്കും ജാമ്യം ലഭിച്ചിട്ടില്ല. 8-ാം പ്രതി ഹൈക്കോടതി മുൻപാകെ ബോധിപ്പിച്ച ജാമ്യ അപേക്ഷയില്‍ 4 മാസത്തിനകം വിചാരണ പൂര്‍ത്തീകരിക്കണമെന്ന ഉത്തരവ് വന്ന സാഹചര്യത്തിലാണ് നടപടികള്‍.123 സാക്ഷികളെ കേസില്‍ വിചാരണ ചെയ്യാനുണ്ട്. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.കെ.കെ.സമദിനെ നിയമിച്ചിട്ടുണ്ട്.