അരീക്കോട് |പ്രാർത്ഥനകളും കാത്തിരിപ്പും വിഫലം. ക്വാറിയിലെ കുളത്തിൽ നിന്നു രക്ഷപ്പെടുത്തി ചികിത്സയിലായിരുന്ന 2 വിദ്യാർഥിനികളും മരിച്ചു.
കീഴുപറമ്പ് കുനിയിൽ പാലാപറമ്പില്‍ സന്തോഷിന്റെ മകള്‍ അഭിനന്ദ (12), അയൽവാസി ചെറുവാലക്കൽ പാലാപറമ്പിൽ ഗോപിനാഥൻ്റെ മകൾ ആര്യ (16) എന്നിവരാണ് മരിച്ചത്.
ഗുരുതരാവസ്തയിൽ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. കൂട്ടുകാരക്കൊപ്പം അവധി ദിവസമായ ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ കുളിക്കാൻ പോയതായിരുന്നു. അഭിനന്ദ ഇന്നലെ രാത്രിയും ആര്യ ഇന്നു രാവിലെയും മരിച്ചു.
സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും.