മലപ്പുറം നുറടിപ്പാലത്തിൽനിന്നു കടലുണ്ടിപ്പുഴയിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊണ്ടോട്ടി മുസ്ല്യാരങ്ങാടി സ്വദേശി വിപിൻ (27) ആണു മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് വിപിൻ പുഴയിലേക്കു ചാടിയത്.
ബൈക്ക് നിർത്തിയ ശേഷം യുവാവ് പുഴയിലേക്കു ചാടുന്നതാണു നാട്ടുകാർ കണ്ടത്. ഉടൻ തിരച്ചിൽ തുടങ്ങിയിരുന്നെങ്കിലും ആളെ കണ്ടെത്തിയില്ല. ഇന്നലെ രാത്രി അവസാനിപ്പിച്ച തിരച്ചിൽ ഇന്നു രാവിലെ വീണ്ടും ആരംഭിച്ചു. ഉച്ചയോടെയാണു മൃതദേഹം കണ്ടെത്താനായത്.
മൊബൈൽ ഫോൺ ബൈക്കിനു സമീപം വച്ചാണ് പുഴയിലേക്കു ചാടിയിരുന്നത്. ഭാര്യയുടെ ഫോൺ വന്നതിനെത്തുടർന്നാണ് ഉടൻ ആളെ തിരിച്ചറിയാനായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി