മഞ്ചേരിയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും മറ്റും ലഹരിമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ 2 പേർ പിടിയിലായി. മഞ്ചേരി വള്ളുവങ്ങാട് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ(34), കോഴിക്കോട് പോക്കുന്ന് സ്വദേശി മീൻപാലോടി നിലംപറമ്പ് വീട്ടിൽ ഷംനാദ് (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 60,000 രൂപ വിലവരുന്ന 36 ഗ്രാം MDMA യും 1.2 ലക്ഷം രൂപയും ഇലക്ട്രോണിക്ക് ത്രാസു കളും പിടികൂടി.
ലഹരി കടത്താൻ ഉപയോഗിച്ച കാറും പിടി കൂടിയിട്ടുണ്ട്. വാഹനത്തിൽ കറങ്ങി നടന്ന് വില്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്നും
നഗരസഭാംഗം തലപ്പിൽ ജലീൽ എന്ന കുഞ്ഞാനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയാണ് ഷംസീർ എന്നും പോലീസ് പറഞ്ഞു.
കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി സബ് ഇൻസ്പക്ടർ കെ.ആർ.ജസ്റ്റിൻ്റെ നേതൃത്വത്തിൽ DANSAF സംഘവും മഞ്ചേരി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.