വാഴക്കാട് | 24.06.24
വാഴക്കാടും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്തി വന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. ചിക്കോട് മുണ്ടക്കൽ സ്വദേശി തെങ്ങുംതോട്ടത്തിൽ മണികണ്ഠൻ (45 )ആണ് പിടിയിലായത്. സംഘത്തലവൻ പൊന്നാട് സ്വദേശി മെഹബൂബ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു.
സംഭവ സ്ഥലത്ത് വച്ച് ഓമാനൂർ തടപറമ്പ് സ്വദേശി ആനന്ദൻ പിടിയിലായിരുന്നു. ഇവരിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന 10.5 kg കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തിരുന്നു. ഇന്നലെ രാത്രി കരിപ്പൂർ സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഒളിവിലായിരുന്ന മണികണ്ഠനെ പിടികൂടിയത്. രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പ്രദേശത്തെ ലഹരി കടത്തു സംഘങ്ങളെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി Dysp എ.എം.സിദ്ദിഖ്, വാഴക്കാട് ഇൻസ്പക്ടർ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിൽ DANSAF സംഘവും വാഴക്കാട് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.