60 വിദ്യാർഥികൾ ചികിത്സ തേടി
കൊണ്ടോട്ടി | എൽപി സ്‌കൂൾ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധ. പള്ളിക്കൽ പഞ്ചായത്തിലെ കോഴിപ്പുറത്തെ വെണ്ണായൂർ എഎംഎൽപി സ്‌കൂൾ സ്‌കൂളിലെ അറുപതോളം കുട്ടികൾക്കാണു ഭക്ഷ്യവിഷബാധയേറ്റത്.
കഴിഞ്ഞ ദിവസം സ്‌കൂളിൽനിന്നു കഴിച്ച ഭക്ഷണത്തിൽനിന്നാകാം വിഷബാധയേറ്റത് എന്നാണു പ്രാഥമിക നിഗമനം. പ്രദേശത്തെ സ്വകാര്യ ക്ലിനിക്കിലും കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും തിരൂരങ്ങാടി ആശുപത്രിയിലും കുട്ടികളെ പ്രവേശിപ്പിച്ചു. പലരും പ്രാഥമിക ചികിത്സ തേടി വീട്ടിലേക്കു മടങ്ങി.
പ്രധാനമായും പനിയും ഛർദ്ദിയും വയറിളക്കവുമാണ് കുട്ടികളിൽ കണ്ടത്. ചില വിദ്യാർഥികൾ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ നിരീക്ഷണ വാർഡിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.