കോഴിക്കോട് വിമാനത്താവളത്തിൽ പുറപ്പെടാനിരുന്ന വിമാനത്തിൽ ‘ബോംബ്’ ഭീഷണി. വ്യാജമെന്നു പ്രാഥമിക നിഗമനം.
കരിപ്പൂരിൽ നിന്ന് ഷാർജയിലേക്കുള്ള
എയർ അറേബ്യ വിമാനത്തിലെ സീറ്റിൽ നിന്നാണ് ഇതുസംബന്ധിച്ച കുറിപ്പ് ലഭിച്ചത് എന്നാണ് വിവരം.
ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല. സുരക്ഷാ സേനയായ സിഐഎസ്എഫ് പരിശോധന തുടരുകയാണ്.
ഇന്നു രാവിലെ 5 മണി യോടെ പുറപ്പെടേണ്ടതായിരുന്നു വിമാനം. പരിശോധനകൾക്ക് ശേഷം വിമാനം ഉടൻ പുറപ്പെടുമെന്നാണ് വിവരം.